ഈ വർഷത്തെ മികച്ച ത്രില്ലർ ചിത്രമായ അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകൻ മിഥുന്‍ മാനുവൽ തോമസിനും നിർമാതാവ് ആഷിക്ക് ഉസ്മാനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ത്രില്ലർ സിനിമയുടെ രണ്ടാം പതിപ്പ് വരുമെന്ന് കുഞ്ചാക്കോ ബോബന്‍ സൂചന നൽകിയത്. "ത്രില്ലര്‍ ബോയ്‌സ്... വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിങ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, ഈ അവസാനം ഒരു തുടക്കം ആയിരിക്കാം," ചാക്കോച്ചൻ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
നെറ്റ്ഫ്ലിക്‌സ് ഒറിജിനൽ ഡാർക് സീരീസിലെ "തുടക്കമാണ് ഒടുക്കം, ഒടുക്കമാണ് തുടക്കം" എന്ന ഡയലോഗും താരം ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ അഞ്ചാം പാതിര ടീമിൽ നിന്നും മറ്റൊരു സൂപ്പർഹിറ്റ് ത്രില്ലറായിരിക്കും ഒരുങ്ങുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. എന്നാൽ, അഞ്ചാം പാതിരയുടെ ഏതെങ്കിലും ഭാഗത്തിന്‍റെ തുടർച്ചയോ ചിത്രത്തിലെ ട്വിസ്റ്റോ ഉൾപ്പെടുത്തിയായിരിക്കും പുതിയ ചിത്രത്തിന്‍റെ പ്രമേയം തയ്യാറാക്കുന്നതെന്നും സൂചനയുണ്ട്.
അതേ സമയം, റിലയൻസ് എന്‍റർടെയ്‌ൻമെന്‍റും ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസും എപി ഇന്‍റർനാഷണലും ചേർന്ന് അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.