ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് ആഞ്ചലീന ജോളി. ഇപ്പോള്‍ നാഷണല്‍ ജോഗ്രാഫിക്ക് വേണ്ടി ആഞ്ചലീന നടത്തിയ പുതിയ ഫോട്ടോഷൂട്ടാണ് ലോക ശ്രദ്ധ നേടുന്നത്. പതിനെട്ട് മിനിറ്റോളം തേനീച്ചകളെ ശരീരത്തില്‍ വിഹരിക്കാന്‍ വിട്ടുകൊണ്ടായിരുന്നു ആഞ്ചലീന ഫോട്ടോകള്‍ക്ക് പോസ് ചെയ്‌തത്. ലോക തേനീച്ച ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ ഫോട്ടോഷൂട്ട്. ഡാന്‍ വിന്‍റേഴ്‌സാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇറ്റാലിയന്‍ തേനീച്ചകളെയാണ് ഉപയോഗിച്ചത്. ആഞ്ചലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്ക് വേണ്ട സ്യൂട്ട് ധരിച്ചിരുന്നു. ആഞ്ചലീനയുടെ ശരീരത്തില്‍ ഫെറോമോണ്‍ പുരട്ടിയാണ് തേനീച്ചകളെ ആകര്‍ഷിച്ചത്. ആഞ്ചലീനയ്ക്ക് തേനീച്ചയുടെ കുത്ത് ഏല്‍ക്കാതിരിക്കാന്‍ കൃത്യമായ ശ്രദ്ധയോടെയുമായാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഡാന്‍ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
തേനീച്ചകളുടെ സംരക്ഷണത്തിന് വേണ്ടി യുനെസ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷണല്‍ ജോഗ്രഫിയും ആഞ്ചലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 2500ഓളം തേനീച്ചകൂടുകള്‍ തയ്യാറാക്കി 2025 ഓടെ 125 ദശലക്ഷത്തോളം തേനീച്ചകളുടെ കുറവ് നികത്താനാണ് യുനെസ്കോയുടെ പദ്ധതി.
Also read: ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍, ഒപ്പം ആരാധകര്‍ക്കായി പുതിയ ഫോട്ടോയും