ഓൺലൈൻ വിദ്യാഭ്യാസത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി മലയാള സിനിമ താരസംഘടന അമ്മ. ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയിലൂടെ നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ പഠന സഹായമൊരുക്കുകയാണ് സംഘടന. 'ഫോൺ 4 നിങ്ങളോടൊപ്പം എന്നും' ടാഗ്‌ലൈനിലുള്ള അമ്മയുടെ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് പൃഥ്വിരാജാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
കേരളത്തിൽ ഇപ്പോഴും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹരായ വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നൽകുവാനാണ് സംഘടന തീരുമാനിച്ചുട്ടുള്ളത്. ജൂലൈ അവസാന വാരത്തോടെ ആദ്യഘട്ടം പൂർത്തിയാകും. ഇതിനായി ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ4മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അപേക്ഷകൾ അയക്കേണ്ട വിധം
‘അമ്മ’യുടെ ഏതെങ്കിലും ഒരു അംഗത്തിന്‍റെ നിർദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുകളുടെയോ ശുപാർശയുടെ രേഖ ഉൾപ്പെടുത്തിയോ പൂർണ വിവരങ്ങൾ അടങ്ങിയ കത്തിനോടൊപ്പം (വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം) അമ്മയുടെ കൊച്ചി ഓഫിസിലേക്ക് തപാൽ മാർഗമോ ഇ- മെയിൽ വഴിയോ ബന്ധപ്പെടണം.
Also Read: "വിദ്യാമൃതം".. അവർ പഠിക്കട്ടെ, കുഞ്ഞുങ്ങൾക്ക് വേണ്ടി മമ്മൂട്ടി..
ജൂലൈ 15നാണ് അവസാന തീയതി. ലഭിക്കുന്ന കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി അർഹരായ 100 പേർക്ക് ജൂലൈ അവസാന വാരത്തോടെ ടാബുകൾ എത്തിച്ചുനൽകുമെന്നും അമ്മയുടെ പ്രസ്‌താവനയിൽ പറയുന്നു.