നടന്‍ അല്ലു സിരീഷ് നായകനാകുന്ന ആറാമത്തെ തെലുങ്ക് ചിത്രം വരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അല്ലു സിരീഷിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്‌ലുക്കും ടൈറ്റിലും റിലീസ് ചെയ്‌തത്. പ്രേമ കാതന്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായിക.
പ്രണയാര്‍ദ്രായി നില്‍ക്കുന്ന സിരീഷും അനു ഇമ്മാനുവലുമാണ് പോസ്റ്ററുകളിലുള്ളത്. നഗരങ്ങളിലെ കുടുംബ ബന്ധങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചിത്രത്തിന്‍റേതായി അല്ലു സിരീഷ് പങ്കുവെച്ച പ്രീലുക്ക് പോസ്റ്ററുകളും വൈറലായിരുന്നു. രാകേഷ് ശശിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. താരത്തിന്‍റെ അച്ഛന്‍ അല്ലു അരവിന്ദിന്‍റെ നിര്‍മാണ കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്‌ഡ് ദേശി എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്‌ത അല്ലു സിരീഷ് ചിത്രം. സഹോദരന്‍ അല്ലു അര്‍ജുനെ പോലെ തന്നെ മലയാളത്തിനും സുപരിചിതനാണ് അല്ലു സിരീഷ്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോഡേര്‍സില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അല്ലു സിരീഷ് അവതരിപ്പിച്ചിരുന്നു.
-
Excited and happy to share the 2 first looks of "Prema Kadanta". #PremaKadanta @anuemmanuel @ga2pictures @rakeshsashii pic.twitter.com/N1OMpJOtR9
— Allu Sirish (@AlluSirish) May 30, 2021 " class="align-text-top noRightClick twitterSection" data="
">Excited and happy to share the 2 first looks of "Prema Kadanta". #PremaKadanta @anuemmanuel @ga2pictures @rakeshsashii pic.twitter.com/N1OMpJOtR9
— Allu Sirish (@AlluSirish) May 30, 2021Excited and happy to share the 2 first looks of "Prema Kadanta". #PremaKadanta @anuemmanuel @ga2pictures @rakeshsashii pic.twitter.com/N1OMpJOtR9
— Allu Sirish (@AlluSirish) May 30, 2021
Also read: വാക്‌സിന്‍ സ്വീകരിച്ച് സന്യ മല്‍ഹോത്രയും അമേയ്‌റ ദസ്‌തൂറും