പുതിയ ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജനതാഗാരേജ് ഒരുക്കിയ കൊരട്ടല ശിവയാണ് അല്ലു അര്‍ജുന്‍റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. പുതിയ സിനിമയെ കുറിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളിലൂടെ സൂചനകള്‍ പുറത്തുവന്നിരുന്നു. ചില ഹാഷ്ടാഗുകളും ട്വിറ്ററില്‍ സജീവമായിരുന്നു. വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുക. 2022 ഓടെ റിലീസിനെത്തിയേക്കും. അല്ലു അര്‍ജുനും സംവിധായകനും നേരത്തെ തുടങ്ങിവെച്ച് കൊവിഡ് മൂലം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിച്ച ശേഷമാകും ഇരുവരും പുതിയ പ്രോജക്ടിലേക്ക് കടക്കുക. സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‍സും ചേര്‍ന്നാണ് നിര്‍മാണം.
-
Very much elated to announce my next film #AA21 with Koratala Shiva garu . Been looking forward for this for quiet a while . My best wishes to Sudakar Garu for his 1st venture . Sandy , Swathi & Nutty this is my way of showing of my love for you guys . pic.twitter.com/uwOjtSAMJV
— Allu Arjun (@alluarjun) July 31, 2020 " class="align-text-top noRightClick twitterSection" data="
">Very much elated to announce my next film #AA21 with Koratala Shiva garu . Been looking forward for this for quiet a while . My best wishes to Sudakar Garu for his 1st venture . Sandy , Swathi & Nutty this is my way of showing of my love for you guys . pic.twitter.com/uwOjtSAMJV
— Allu Arjun (@alluarjun) July 31, 2020Very much elated to announce my next film #AA21 with Koratala Shiva garu . Been looking forward for this for quiet a while . My best wishes to Sudakar Garu for his 1st venture . Sandy , Swathi & Nutty this is my way of showing of my love for you guys . pic.twitter.com/uwOjtSAMJV
— Allu Arjun (@alluarjun) July 31, 2020
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലു അര്‍ജുന് പൂര്‍ത്തിയാക്കാനുള്ള ചിത്രം. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്‍മിക മന്ദാനയാണ് നായിക. അതേസമയം ചിരഞ്ജീവി നായകനാവുന്ന ആചാര്യയാണ് കൊരട്ടല ശിവയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രം. കാജല്‍ അഗര്‍വാള്‍ ആണ് നായിക. പ്രിയതാരം പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ ത്രില്ലിലാണ് ആരാധകര്‍.