പ്രതിനായിക വേഷത്തിലും സഹനടിയായുമെല്ലാം തെലുങ്കില്‍ തിരക്കിലാണ് തമിഴകത്തിന്‍റെ സ്വന്തം വരലക്ഷ്മി ശരത്‌കുമാര്‍. ക്രാക്ക് അടക്കമുള്ള സൂപ്പര്‍താര സിനിമകളില്‍ സുപ്രധാന വേഷത്തില്‍ എത്തി വരലക്ഷ്മി തെലുങ്കില്‍ ശ്രദ്ധ നേടുകയാണ്. താരം അഭിഭാഷകയുടെ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമ നാന്ദിയുടെ ട്രെയിലര്‍ നടന്‍ മഹേഷ് ബാബു പുറത്തിറക്കി. അല്ലരി നരേഷാണ് ചിത്രത്തില്‍ നായകന്‍. ക്രൈം ത്രില്ലറാണ് സിനിമ. ഒരു കൊലപാതകവും അതേ ചുറ്റിപ്പറ്റി നടക്കുന്ന നിരവധി സംഭവങ്ങളുമാണ് ഇതിവൃത്തം.
- " class="align-text-top noRightClick twitterSection" data="">
വിജയ് കനകമേദലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ പ്രകാശ് എന്ന കഥാപാത്രമായാണ് അല്ലരി നരേഷ് വേഷമിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷമായി ഒരു കൊലപാതക കുറ്റം ചുമത്തപ്പെട്ട് ജയിലിലാണ് അല്ലരി നരേഷിന്‍റെ കഥാപാത്രം. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ നരേഷിന്‍റെ കഥാപാത്രത്തിന് സാധിക്കുന്നില്ല. മലയാളി നടന്‍ ഹരീഷ് ഉത്തമനും ചിത്രത്തില്‍ ഒരു പൊലീസ് വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. ദേവി ശ്രീ പ്രസാദ്, പ്രമോദിനി, പ്രിയദര്‍ശിനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ്‌വി 2 എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ സതീഷാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം ലോകമെമ്പാടുമായി ഫെബ്രുവരി 19ന് റിലീസ് ചെയ്യും.