തിരുവനന്തപുരം: ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്‌ടർ എസ്.സരസ്വതിയമ്മ അന്തരിച്ചു. സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായിരുന്ന മഹിളാലയം പരിപാടിയുടെ നിർമാതാവും അവതാരകയുമായിരുന്നു. ശ്രോതാക്കൾക്കിടയിൽ 'മഹിളാലയം ചേച്ചി' എന്നറിയപ്പെട്ടിരുന്ന സരസ്വതിയമ്മ 1965ലാണ് ആകാശവാണിയിൽ വനിതാവിഭാഗം പരിപാടിയുടെ നിർമാതാവായി ചേർന്നത്.
സ്കൂളുകളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിച്ചതും സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ, ആനുകാലികങ്ങളിൽ വനിതാ സംബന്ധിയായ വിഷയങ്ങളും കോളങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായിരുന്ന കോട്ടുകോയ്ക്കൽ വേലായുധന്റെ മകളാണ്.
'മഹിളാലയം ചേച്ചി' സരസ്വതിയമ്മ അന്തരിച്ചു - Mahilalayam Chechi
ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമാതാവും അവതാരകയുമായിരുന്നു എസ്.സരസ്വതിയമ്മ.
തിരുവനന്തപുരം: ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്‌ടർ എസ്.സരസ്വതിയമ്മ അന്തരിച്ചു. സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായിരുന്ന മഹിളാലയം പരിപാടിയുടെ നിർമാതാവും അവതാരകയുമായിരുന്നു. ശ്രോതാക്കൾക്കിടയിൽ 'മഹിളാലയം ചേച്ചി' എന്നറിയപ്പെട്ടിരുന്ന സരസ്വതിയമ്മ 1965ലാണ് ആകാശവാണിയിൽ വനിതാവിഭാഗം പരിപാടിയുടെ നിർമാതാവായി ചേർന്നത്.
സ്കൂളുകളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിച്ചതും സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ, ആനുകാലികങ്ങളിൽ വനിതാ സംബന്ധിയായ വിഷയങ്ങളും കോളങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായിരുന്ന കോട്ടുകോയ്ക്കൽ വേലായുധന്റെ മകളാണ്.
Body:.
Conclusion:.