ETV Bharat / sitara

സച്ചിന്‍ നൂറാം ചിത്രം; സെഞ്ച്വറി അടിച്ച് അജു വര്‍ഗീസ് - അജു വര്‍ഗീസ്

തന്‍റെ നൂറാമത്തെ സിനിമ റിലീസിന് എത്തുന്നതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ അജു പങ്കുവച്ചിരുന്നു.

സച്ചിന്‍ നൂറാം ചിത്രം; സെഞ്ച്വറി അടിച്ച് അജു വര്‍ഗീസ്
author img

By

Published : Jul 20, 2019, 12:48 PM IST

Updated : Jul 20, 2019, 3:07 PM IST

സിനിമാ പശ്ചാത്തലത്തില്‍ നിന്ന് വന്നവരല്ലെങ്കിലും മലയാള സിനിമാ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കെത്തി മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന നടനാണ് അജു വര്‍ഗീസ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥപറഞ്ഞ മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ കുട്ടു എന്ന കഥാപാത്രം അജു വര്‍ഗീസിന് നിരവധി ആരാധകരെ നേടികൊടുക്കുകയും കൂടുതല്‍ മികച്ച കഥാപാത്രങ്ങളിലേക്കുള്ള താരത്തിന്‍റെ വഴിത്തിരിവാകുകയും ചെയ്തു. ഏതുതരം കഥാപാത്രത്തെയും അനായാസം അവതരിപ്പിക്കുന്ന അജു വര്‍ഗീസ് സിനിമയിലെത്തി ഒമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചിരിക്കുകയാണ്. നൂറാമത്തെ സിനിമയാണ് കഴിഞ്ഞ ദിവസം തീയറ്ററുകളിലേക്ക് എത്തിയ സച്ചിന്‍.

  • " class="align-text-top noRightClick twitterSection" data="">

മലയാള സിനിമയിലെ യുവതലമുറയില്‍ ഹാസ്യകഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് അജു വര്‍ഗീസ്. അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റായതോടെ കൈനിറയെ അവസരങ്ങളായിരുന്നു അജുവിനെ തേടി എത്തിയത്. സഹതാരമായും കോമേഡിയനായും നിരവധി വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അജുവിന് കഴിഞ്ഞു. 2010 ല്‍ നിന്നും 2019 എത്തി നില്‍ക്കുമ്പോള്‍ അഭിനേതാവില്‍ നിന്നും നിര്‍മാതാവിന്‍റെ റോളിലേക്കും അജു മാറികഴിഞ്ഞു. തന്‍റെ നൂറാമത്തെ സിനിമ റിലീസിന് എത്തുന്നതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ അജു പങ്കുവച്ചിരുന്നു.

Aju Varghese  actor  malayalam film industry  സച്ചിന്‍  ലവ് ആക്ഷന്‍ ഡ്രാമ  അജു വര്‍ഗീസ്  നൂറാം ചിത്രം
ലവ് ആക്ഷന്‍ ഡ്രാമയുടെ പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് സച്ചിന്‍. ക്രിക്കറ്റിനെ ഇതിവൃത്തമാക്കി സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ജൂണ്‍ പത്തൊമ്പതിനാണ് റിലീസ് ചെയ്തത്. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരീഷ് കണാരന്‍, അപ്പാനി ശരത്, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരന്നത്. തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

താരം ആദ്യമായി നിര്‍മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിവിന്‍ പോളിയും-ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. നടന്‍ ധ്യാന്‍ ശ്രീനിവാസനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാഗര്‍ എന്ന കഥാപാത്രമായി അജു വര്‍ഗീസും ചിത്രത്തിലുണ്ട്. നൂറ് സിനിമകള്‍ പൂര്‍ത്തീകരിച്ച് യാത്ര തുടരുന്ന താരത്തിന് ഇനിയും മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആശംസകള്‍ നേരുകയാണ്.

Intro:Body:Conclusion:
Last Updated : Jul 20, 2019, 3:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.