ETV Bharat / sitara

'എഡ്ഡിയും പിള്ളേരും' ഇനി റഷ്യന്‍ സംസാരിക്കും - അജയ് വാസുദേവ്

നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് മാസ്റ്റര്‍പീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും നിര്‍മാതാക്കളായ റോയല്‍ സിനിമാസ്

masterpiece is ready to be released in Russian  Ajay Vasudev's masterpiece  Russian language  Ajay Vasudev's films  മാസ്റ്റര്‍പീസ് റഷ്യൻ ഭാഷയിലേക്ക്  അജയ് വാസുദേവ്  ഫോർ സീസൺ ക്രിയേഷൻസ്
'എഡ്ഡിയും പിള്ളേരും' ഇനി റഷ്യന്‍ സംസാരിക്കും
author img

By

Published : May 26, 2020, 10:28 AM IST

2017ല്‍ ക്രിസ്മസ് ആഘോഷമാക്കാന്‍ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'മാസ്റ്റര്‍പീസ്'. മാസ് പടങ്ങളുടെ പട്ടികയില്‍പ്പെടുത്താവുന്ന തരത്തിലായിരുന്നു ചിത്രം ഒരുക്കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ഇപ്പോള്‍ റഷ്യന്‍ ഭാഷയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതോടെ റഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി മൊഴിമാറ്റുന്ന മലയാള ചിത്രമാകും മാസ്റ്റര്‍പീസ്.

നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ഈ സിനിമ റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും നിര്‍മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു. റോയൽ സിനിമാസിന്‍റെ ബാനറിൽ സി.എച്ച് മുഹമ്മദ് നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണയായിരുന്നു. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ഉണ്ണി മുകുന്ദൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബുൽ സല്‍മാന്‍, ഗോകുൽ സുരേഷ്, പൂനം ബജ്‍വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച വിജയം നേടിയ മാസ്റ്റര്‍പീസിന്‍റെ തമിഴ് പതിപ്പ് ചാണക്യനും തിയ്യേറ്ററുകളില്‍ മികച്ച പ്രകടനാണ് നടത്തിയത്. ടിവിയിലും യുട്യൂബിലും ഹിന്ദി ഡബ്ബ് പതിപ്പും റിലീസ് ചെയ്തിരുന്നു. 40 കോടി രൂപക്ക് മുകളിലാണ് മാസ്റ്റര്‍പീസ് മലയാളം പതിപ്പില്‍ നിന്ന് മാത്രമായി തിയ്യേറ്ററുകളില്‍ നിന്ന് വാരിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.