Archana 31 not out traile : ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായെത്തുന്ന 'അര്‍ച്ചന 31 നോട്ടൗട്ടിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്. 28 വയസ്സുകാരിയായ നാട്ടിന്‍ പുറത്തുകാരി അധ്യാപികയുടെ വിവാഹാലോചനകളാണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Archana 31 not out cast and crew: രമേശ് പിഷാരടി, ഇന്ദ്രന്‍സ്, രാജേഷ് മാധവ്, ലുക്ക്‌മാന്‍, ഹക്കീം ഷാജഹാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="">
Also Read: ദുല്‍ഖറിന് ഇത്തവണ വാലന്‍റൈന്‍സ് ദിനം നേരത്തെയെത്തും ; 'മേഘം' വരുന്നു
ജോയല്‍ ജോജി ആണ് ഛായാഗ്രഹണം. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ധന്യ സുരേഷ്, മാത്തന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് മാത്യു ജെയിംസ്, രാജട്ട് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. മുഹ്‌സിന്‍ പിഎം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രാജേഷ് പി.വേലായുധന്‍ ആണ് ആര്‍ട് ഡയറക്‌ടര്‍.
Archana 31 not out release: ഫെബ്രുവരി 11ന് തിയേറ്റര്‍ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.