ലോക്ക് ഡൗണിലെ ഓരോ ദിവസവും സഹജീവികളോടും സമൂഹത്തോടുമുള്ള കരുതലും കൈത്താങ്ങുമാകാമെന്നാണ് ചാക്കോച്ചൻ ചാലഞ്ച്. നടി ഐശ്വര്യ ലക്ഷ്മിയാവട്ടെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവച്ച് വീട്ടിലേക്ക് ഒതുങ്ങിയ സമയം വ്യത്യസ്തമായി ചെലവഴിക്കുകയാണ്. ഇൻസ്റ്റഗ്രാം റീൽസിനും ടിക് ടോക് വീഡിയോകള്‍ക്കും അവധി നല്‍കി തൂമ്പയുമെടുത്ത് താരം നേരെ തന്‍റെ പറമ്പിലേക്കാണ് ഇറങ്ങിയത്.
കിളച്ചും പുല്ലുചെത്തിയുമെല്ലാം പറമ്പ് വൃത്തിയാക്കുന്ന വീഡിയോ ഐശ്വര്യ ലക്ഷ്മി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒപ്പം, 'അണ്ണാൻ കുഞ്ഞും തന്നാലായത്' എന്ന് തനിക്ക് ലഭിച്ച അംഗീകാരവും നടി പങ്കുവച്ചു. അമ്മയ്ക്കൊപ്പം മൺവെട്ടിയുമെടുത്ത് പറമ്പ് വൃത്തിയാക്കുന്ന വീഡിയോയും ശുചീകരണപ്രവൃത്തികൾക്ക് ശേഷം പഴയ ടി- ഷർട്ട് വേസ്റ്റ് കവറാക്കിയുള്ള ഉപയോഗവുമെല്ലാം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തന്‍റെ മൾട്ടി-പർപ്പസ് ടി-ഷർട്ടിന്‍റെ രഹസ്യം കണ്ടെത്തിയാൽ അവർക്ക് ഓർഗാനിക് തേങ്ങയും മുരിങ്ങയും സമ്മാനമായി നൽകാം എന്നും ഐശ്വര്യ വീഡിയോക്കൊപ്പം രസകരമായ കാപ്ഷൻ കുറിച്ചിട്ടുണ്ട്.
Also Read: ഗോഡ്സെയിലൂടെ ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക്
ഈ മാസം നെറ്റഫ്ലിക്‌സിലൂടെ പുറത്തിറങ്ങുന്ന ജഗമേ തന്തിരം ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ ധനുഷിന്‍റെ നായിക വേഷമാണ് താരത്തിന്‍റേത്. കൂടാതെ, സത്യ ദേവിന്‍റെ പുതിയ ചിത്രം ഗോഡ്സെയിലൂടെ തെലുങ്കിലേക്കും ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിക്കുകയാണ്.