ETV Bharat / sitara

അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് ആ വിമാനം അഗ്നിഗോളമായില്ല; കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഖം രേഖപ്പെടുത്തി നടി സുരഭി - pilot death kozhikode

വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാത്തേയുടെ പ്രാഗത്ഭ്യമാണെന്ന് നടി സുരഭി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു

കരിപ്പൂര്‍ വിമാനാപകടം  നടി സുരഭി  വിമാനം അഗ്നിഗോളമായില്ല  വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേക്ക്  സുരഭി ലക്ഷ്മി  ഫേസ്‌ബുക്ക് കുറിപ്പ്  Actress Surabhi on Karippur plane crash  surabhi lakshmi  national award winner  wing commander deepak vasanth satek  pilot death kozhikode  karippur aacident
കരിപ്പൂര്‍ വിമാനാപകടത്തെ അപലപിച്ച് നടി സുരഭി
author img

By

Published : Aug 8, 2020, 12:32 PM IST

കണ്ണൂർ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാത്തേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി. ദീപക് വസന്ത് സാഠേക്കിന്‍റെ പ്രാഗത്ഭ്യമാണ് വിമാനം അഗ്നിഗോളമായി മാറി വലിയൊരു വിപത്തുണ്ടാവുന്നതിൽ നിന്നും രക്ഷിച്ചതെന്ന് സുരഭി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനമറിയിച്ച സുരഭി, രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവരെ അഭിനന്ദിച്ചു.

  • " class="align-text-top noRightClick twitterSection" data="">

"അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി സാതേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങൾ. അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽപെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം.... അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ.." നടി സുരഭി കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.