നടി സുരഭി ലക്ഷ്മി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ട് യുവാവ്. തന്‍റെ സുഹൃത്ത് നിർമിച്ച ത്രീഡി മാസ്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് സുരഭി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഇതിന് താഴെയാണ് ഒരു യുവാവ് അശ്ലീല കമന്‍റുമായി എത്തിയത്. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ലെന്നും തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ലെന്നും സുരഭി ലക്ഷ്മി മറ്റൊരു പോസ്റ്റില്‍ കുറിച്ചു. യുവാവിന്‍റെ ഫോട്ടോയും കമന്‍റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളും സുരഭി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ഇരുണ്ട കൊവിഡ് കാലമാണിത്... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടിവെച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്‍റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ. അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല... തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല... എന്നാലും ഒരുത്തന്‍റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്‍റെ ഒപ്പമുള്ളവരെ.... ഇവനെ തിരുത്തുക... ഈ കൊവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ....' സുരഭി ലക്ഷ്മി കുറിച്ചു.