ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച യുവനടി പ്രിയവാര്യരുടെ പുതിയ പരസ്യത്തിന് ട്രോള്‍ മഴയും ഡിസ്‌ലൈക്കും. ഫസി പെര്‍ഫ്യൂമിന്‍റെ പുതിയ പരസ്യത്തിലാണ് പ്രിയ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന്‍റെ ആശയത്തെയും പ്രിയ വാര്യരുടെ അഭിനയത്തെയും പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്ന വിഎഫക്സിനെയുമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. തീരെ നിലവാരം പുലര്‍ത്താത്ത രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് പ്രിയ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.