കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി രാജ്യത്ത് വര്‍ധിക്കുകയാണ്. കൊവിഡില്‍ നിന്ന് കരകയറാന്‍ ജനത കര്‍ഫ്യുവില്‍ അണിചേര്‍ന്നിരിക്കുകയാണ് രാജ്യം ഇന്ന്. ചൈനയില്‍ നിന്ന് ആരംഭിച്ച കൊവിഡിപ്പോള്‍ ഏകദേശം 160 രാജ്യങ്ങളില്‍ പടര്‍ന്ന് കഴിഞ്ഞു. കായിക താരങ്ങള്‍ക്കും, സിനിമാപ്രവര്‍ത്തകര്‍ക്കുമെല്ലാം കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടി പൂജ ഹെഗ്‌ഡെയും ഹോം ക്വാറന്‍റൈനിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ജിയയിലായിരുന്ന പൂജ തിരിച്ചെത്തിയതിന് ശേഷമാണ് ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പ്രഭാസിന്‍റെ ഇരുപതാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിങായിരുന്നു ജോര്‍ജിയയില്‍. പൂജയാണ് നായികവേഷം കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍. പ്രഭാസ് കഴിഞ്ഞ ദിവസം ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു.