കഴിഞ്ഞ ദിവസം നസ്രിയ തന്‍റെ ഒരു പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ചിരുന്നു. സൂക്ഷിച്ചുനോക്കിയല്‍ നസ്രിയ ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റില്‍ മൂന്ന് പേരുകള്‍ എഴുതി ചേര്‍ത്തിരിക്കുന്നതായി കാണാം. ഒന്ന് ഭര്‍ത്താവ് ഫഹദ് ഫാസിലിന്‍റെയും മറ്റൊരു പേര് നസ്രിയക്ക് പ്രിയപ്പെട്ട നായക്കുട്ടി ഓറിയോയുടെതുമാണ്. ഫഹദാണ് നസ്രിയക്ക് ഓറിയോയെ സമ്മാനിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഓറിയോയുടെ വിശേഷങ്ങളെല്ലാം നസ്രിയ പങ്കുവെക്കാറുമുണ്ട്. ഓറിയോ തന്‍റെ ആത്മാര്‍ഥ സുഹൃത്താണെന്നും പണ്ട് നായകളെ പേടിയായിരുന്ന എനിക്ക് ആ പേടി മാറ്റി തന്നത് ഫഹദാണെന്നും ഇപ്പോള്‍ അവന്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഫഹദിന്‍റെ സഹോദരി അമ്മുവാണ് ഓറിയോ എന്ന പേര് നല്‍കിയതെന്നും നസ്രിയ മുമ്പ് പറഞ്ഞിരുന്നു. ഫഹദിന്‍റെയും നസ്രിയയുടെയും ഫോട്ടോകളിലെല്ലാം ഓറിയോയെയും കാണാം.