ETV Bharat / sitara

ഗ്ലാമര്‍ ലുക്കില്‍ നസ്രിയ, ഒപ്പം ഫഹദും - nazriya nazim glamour look

ചുവന്ന ഷോര്‍ട്ട് സ്കേര്‍ട്ടും ടോപ്പും കൂളിങ് ഗ്ലാസുമണിഞ്ഞാണ് നസ്രിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നസ്രിയക്കൊപ്പം ഫഹദിനെയും കാണാം

ഗ്ലാമര്‍ ലുക്കില്‍ നസ്രിയ, ഒപ്പം ഫഹദും  actress nazriya nazim glamour look latest photoshoot  നസ്രിയ ഫഹദ്  ഫഹദ് ഫാസില്‍ ലേറ്റസ്റ്റ് ന്യൂസ്  നസ്രിയ ഫിലിം ട്രാന്‍സ്  ഫഹദ് ഫാസില്‍ സിനിമ ട്രാന്‍സ്  actress nazriya nazim  nazriya nazim glamour look  nazriya nazim glamour look latest photoshoot
ഗ്ലാമര്‍ ലുക്കില്‍ നസ്രിയ, ഒപ്പം ഫഹദും
author img

By

Published : Jan 23, 2020, 11:37 AM IST

യുവനടി നസ്രിയയുടെ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചുവന്ന ഷോര്‍ട്ട് സ്കേര്‍ട്ടും ടോപ്പും കൂളിങ് ഗ്ലാസുമണിഞ്ഞാണ് നസ്രിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നസ്രിയക്കൊപ്പം ഫഹദിനെയും കാണാം. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ നാല് വർഷത്തിന് ശേഷം അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.

ഫെബ്രുവരി 14ന് ട്രാൻസ് തീയേറ്ററുകളിലെത്തും. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതിന് പുറമേ ബാംഗ്ലൂർ ഡെയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്.

ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാല് വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടുവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷന്‍ ട്രെയിനറുടെ വേഷത്തിലാണ് എത്തുന്നത്. സംവിധായകൻ ഗൗതം മേനോൻ മറ്റൊരു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ എന്നിവരും അഭിനയിക്കുന്നുണ്ട്. വിൻസെന്‍റ് വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.