കമല്‍ ചിത്രം നമ്മളിലൂടെ സിനിമാ ജീവിതം ആരംഭിച്ച് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സമ്പാദിച്ച നടി ഭാവന പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'കര്‍മ്മ' എന്നതിനെ കുറിച്ചാണ് നടി പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. 'നിങ്ങള്‍ ഒരാള്‍ക്ക് വരുത്തിവെച്ച നഷ്ടം അതേ അളവില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് അത് മനസിലാകില്ല... അതുകൊണ്ടാണ് ഞാനിവിടെയുള്ളത്' ഇതായിരുന്നു ഭാവനയുടെ പോസ്റ്റ്. പോസ്റ്റിന് ശേഷം ഗായിക സയനോരയടക്കം താരത്തിന്‍റെ സിനിമാ സുഹൃത്തുക്കളും ആരാധകരും പൂര്‍ണ പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരുവില്‍ താമസമാക്കിയ ഭാവന തന്‍റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. അതിനാല്‍ നിരവധി ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഭാവന പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ പലരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">