ലോക്ക് ഡൗണ്‍ കാലം ഫോട്ടോഷൂട്ടുകള്‍ക്കും മറ്റുമായി ചെലവഴിച്ച് വിശ്രമവേളകള്‍ ആനന്ദകരമാക്കുകയാണ് മലയാളിക്ക് പ്രിയപ്പെട്ട യുവനടി അനുശ്രീ. മോഡേണ്‍, നാടന്‍ എന്നീ വേഷങ്ങള്‍ അണിഞ്ഞുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവച്ച് കഴിഞ്ഞു. അടുത്തിടെ വീടിന് സമീപമുള്ള ആറില്‍ നടത്തിയ ഫോട്ടോഷൂട്ട് സമയത്ത് വെള്ളത്തില്‍ തനിക്കൊപ്പം കരുതലായി ഇറങ്ങിയ സഹോദരന്‍ അനൂപിന്‍റെ സ്നേഹത്തെ കുറിച്ചാണ് അനുശ്രീ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. ഒപ്പം ഫോട്ടോഷൂട്ടിന്‍റെ മേക്കിങ് വീഡിയോയും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'രണ്ട് ദിവസം നല്ല മഴ കഴിഞ്ഞ്... ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്... ഞാൻ പോസ് ചെയ്‌ത് തുടങ്ങുന്നതിന് മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ പോസ് ചെയ്ത് കഴിയുമ്പോ പൊങ്ങിവരാനും എന്‍റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്‍റെ അണ്ണൻ ഇറങ്ങിയിരുന്നു.... എല്ലായ്‌പ്പോഴും എന്‍റെ കരുത്ത്...' ഇതായിരുന്നു അനുശ്രീ കുറിച്ചത്. ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും അനുശ്രീ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.