തിരക്കഥാകൃത്തായും നടനായും മലയാളിക്ക് സുപരിചിതനായ യുവതാരമാണ് വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍. അമര്‍ അക്ബര്‍ അന്തോണിയിൽ തിരക്കഥാകൃത്തായും കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നായകനായും വിഷ്‌ണു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. എന്നാൽ, ഇതിനും മുമ്പ് പളുങ്ക്, കഥ പറയുമ്പോൾ, അസുരവിത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറിയവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോതമംഗലം സ്വദേശിനിയായ ഐശ്വര്യയും നടൻ വിഷ്‌ണുവുമായുള്ള വിവാഹം നടന്നത്. നടന്‍റെ വിവാഹവീഡിയോയും വിവാഹനിശ്ചയ സമയത്തെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. എന്നാൽ, തങ്ങളുടെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വിഷ്‌ണു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇരുവർക്കും കുഞ്ഞു ജനിക്കാൻ പോകുന്നുവെന്നതാണ് സന്തോഷത്തിന്‍റെ കാരണം. "ഞങ്ങള്‍ മൂന്ന് പേർ" എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ പോസ്റ്റ് പങ്കുവെച്ചത്. താരത്തിന്‍റെ പുതിയ സന്തോഷത്തിൽ പങ്കുചേർന്ന് നടി പ്രയാഗ മാര്‍ട്ടിന്‍, മിര്‍ണ മേനോന്‍ തുടങ്ങിയവരും ആശംസകൾ അറിയിച്ചു.