ETV Bharat / sitara

ആറ് വര്‍ഷം പിന്നിട്ട് ദാമ്പത്യം, കേക്ക് മുറിച്ച് ആഘോഷിച്ച് ടൊവിനോയും ലിഡിയയും - tovino thomas wedding anniversary celebration

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014ലായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

actor tovino thomas wedding anniversary celebration  ടൊവിനോ ആറാം വിവാഹവാര്‍ഷികം  ടൊവിനോ തോമസ് വാര്‍ത്തകള്‍  ടൊവിനോ തോമസ് വിവാഹം  tovino thomas wedding anniversary celebration  tovino thomas wedding news
ആറ് വര്‍ഷം പിന്നിട്ട് ദാമ്പത്യ ജീവിതം, കേക്ക് മുറിച്ച് ആഘോഷിച്ച് ടൊവിനോയും ലിഡിയയും
author img

By

Published : Oct 25, 2020, 4:38 PM IST

യുവനടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. കളയുടെ ഷൂട്ടിങിനിടെ വയറിന് പരിക്കേറ്റതിനാല്‍ വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണ് താരം. അതിനിടെ, ആറാം വിവാഹവാര്‍ഷികം കുടുംബത്തോടൊപ്പം മനോഹരമായി ആഘോഷിച്ചിരിക്കുകയാണ് നടന്‍. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014ലായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് ഇളയമകന്‍ തഹാന്‍ ജനിച്ചത്. തഹാന്‍റെ മാമോദീസ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റുവാങ്ങിയിരുന്നു. മൂത്ത മകള്‍ ഇസ ടൊവിനോയെപ്പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. മിന്നല്‍ മുരളി, കള, കാണെകാണെ തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയ്‌ക്ക്. ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത മിന്നല്‍ മുരളിയുടെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.