ഈശോ എന്ന ടൈറ്റിൽ ക്രിസ്‌ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ സംവിധായകൻ നാദിര്‍ഷയെ പിന്തുണച്ച് നടന്‍ ടിനി ടോം. താനൊരു ക്രിസ്‌ത്യൻ മതവിശ്വാസിയാണെന്നും എന്നാല്‍ അന്ധവിശ്വാസിയല്ലെന്നും ടിനി ടോം പറഞ്ഞു.
അന്യമതസ്ഥരെ ശത്രുക്കളായല്ല, സഹോദരങ്ങൾ ആയാണ് കാണുന്നതെന്നും ടിനി ടോം ഫേസ്‌ബുക്കില്‍ കുറിച്ചു. എന്നാൽ ടിനി ടോം നാദിർഷയുടെ സഹതാപം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പോസ്റ്റിന് പിന്നാലെ ആരോപണം ഉയർന്നതോടെ നടൻ പ്രതികരണവുമായി രംഗത്തെത്തി.
സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക: ടിനി ടോം
'ജീസസ് ഈസ് മൈ സൂപ്പർസ്റ്റാർ', ക്രിസ്‌തു എന്നെ സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്‍റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അത് നിയോഗമാണെന്നുകരുതി, അന്യമതസ്ഥരെ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്.
More Read: ഈശോ മോഷണമോ?... ഗൂഢാലോചനയെന്ന് തിരക്കഥാകൃത്ത്
ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എ.സി.എസ് എസ്എൻഡിപി സ്‌കൂളിലാണ്. അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്‌തവാക്യം ഉണ്ട്. അത് ഇന്നും തെളിഞ്ഞു നിൽക്കുന്നു. എനിക്ക് ജീവിക്കാൻ അങ്ങനെയേ പറ്റൂ, ഒരു ജാതി ഒരു മതം ഒരു ദൈവം,' നടൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം തനിക്കൊക്കെ ഉളുപ്പ് ഉണ്ടെങ്കിൽ വർഗീയത പടച്ചുവിട്ട തന്‍റെ സഭയിലെ പിതാക്കന്‍മാരെ ചോദ്യം ചെയ്യുമോയെന്ന് ചിലര്‍ ടിനി ടോമിനോട് ചോദിച്ചു. ഇതിന് 'ചെയ്യും ഡിയര്‍' എന്നായിരുന്നു മറുപടി.