മലയാളിക്ക് പ്രിയപ്പെട്ട നടനാണ് ദേശീയ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയ സലിംകുമാര്‍. ഇന്ന് താരം ഇരുപത്തിനാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ സുനിതയ്ക്ക് മനോഹരമായ വരികളിലൂടെ നന്ദി പറയുകയാണ് നടന്‍. 'ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്' എന്നായിരുന്നു സലിംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒപ്പം വിവാഹഫോട്ടോയും താരം പങ്കുവെച്ചു. 'ഒരുപാട് തവണ മരിച്ച്, പുറപ്പെട്ടുപോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ച് നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും' സലിംകുമാര്‍ പോസ്റ്റില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും.... എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ച്, പുറപ്പെട്ടുപോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ.... എങ്ങനെ നന്ദി പറയണം എന്നറിയില്ല... ആഘോഷങ്ങള്‍ ഒന്നുമില്ല... എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍' ഇതായിരുന്നു സലിംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം. സിനിമാലോകത്തെ സഹതാരങ്ങളടക്കം നിരവധിപേര്‍ ഈ താരജോഡിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.