ETV Bharat / sitara

റിസബാവ, സ്ക്രീനിലെ 'സുന്ദരനായ, ക്രൂരനായ' വില്ലന്‍ - malayalam actor risabava death news

മുഖ്യമന്ത്രി പിണറായി വിജയന്‍ റിസബാവയുടെ വേർപാടിൽ അനുശോചിച്ചു

മലയാള സിനിമ റിസബാവ വാർത്ത  റിസബാവ ആദരാഞ്‌ജലി വാർത്ത  റിസബാവ മരിച്ചു പുതിയ വാർത്ത  malayalam film fraternity news  malayalam actor risabava death news  rip actor risabava news
റിസബാവ
author img

By

Published : Sep 13, 2021, 6:02 PM IST

Updated : Sep 13, 2021, 7:40 PM IST

എറണാകുളം: റിസബാവയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാമലയാളം. നായകനായി തുടങ്ങി പ്രതിനായകനായും സ്വഭാവ നടനായും മലയാളസിനിമയിൽ തിളങ്ങിയ റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ അനുശോചിച്ചു.

പൃഥ്വിരാജ്, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം, ബിജു മേനോൻ, ജയസൂര്യ, വി.എ ശ്രീകുമാർ, കൃഷ്‌ണ പ്രഭ, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, അജയ് വാസുദേവ്, വൈക്കം വിജയലക്ഷ്‌മി തുടങ്ങിയവരും ദുഖം രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്‌ണൻ,എ.എം ആരിഫ് എംപി തുടങ്ങിയ പ്രമുഖരും അനുശോചിച്ചു.

  • " class="align-text-top noRightClick twitterSection" data="">

നായകനിൽ തുടങ്ങി പ്രതിനായകനിലേക്ക്...

അരങ്ങിൽ നിന്നും അഭ്രപാളിയിൽ എത്തിയ റിസബാവ ക്രൂരനായ, സുന്ദരനായ വില്ലന്‍ എന്ന പരിവേഷത്തോടെ മലയാളസിനിമയിൽ നിലയുറപ്പിച്ച താരമാണ്. 1986ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

സ്വാതി തിരുന്നാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് റിസബാവയക്ക് ഡോ.പശുപതി എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. ചിത്രത്തിൽ പാർവതിയുടെ നായകനായി വേഷമിട്ട നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി.

More Read: നടൻ റിസബാവ അന്തരിച്ചു

'ഞാൻ ഹോനായ്, ജോൺ ഹോനായ്,' മലയാളം കോരിത്തരിച്ച ഡയലോഗും, വളരെ വ്യത്യസ്‌തമായ ഗെറ്റപ്പുമായിരുന്നു ഇൻ ഹരിഹർ നഗറിലെ റിസബാവയുടെ വേഷം. നായകന്‍റെ തല്ല് കൊള്ളാൻ വിധിക്കപ്പെട്ട മലയാളസിനിമയിലെ വില്ലന്മാരുടെ ശൈലി പൊളിച്ചെഴുതിക്കൊണ്ടാണ്, സിദ്ധിഖ്- ലാൽ ചിത്രത്തില്‍ ജോൺ ഹോനായ് ആയുള്ള വരവ്.

കലാഭവൻ അൻസാറാണ് സിദ്ധിഖിന് റിസയെ പരിചയപ്പെടുത്തുന്നത്. കണ്ണട ധരിച്ച, ചെമ്പൻ മുടിയൻ വില്ലൻ... പതിഞ്ഞ ശബ്‌ദത്തിൽ സംഭാഷണങ്ങൾ തൊടുത്തുവിട്ട, സൗമ്യനും സുന്ദരനുമായ ജോൺ ഹോനായ് ഇൻ ഹരിഹർ നഗറിൽ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായി.

അഭിനയത്തികവിലും ശബ്‌ദ ഗാംഭീര്യത്തിലും ഡയലോഗ് ഡെലിവറിയിലും വേറിട്ട ശൈലി കാഴ്‌ചവച്ച പ്രതിഭയ്ക്ക്, എന്നാൽ കഴിവിനൊത്ത അവസരങ്ങൾ കിട്ടിയിട്ടില്ല. സിനിമയ്‌ക്ക് പുറമെ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനായിരുന്നു താരം.

ടെലിവിഷൻ ആർട്ടിസ്റ്റായും ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം തിളങ്ങി. കർമയോഗിയിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

ആനവാൽ മോതിരം, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന , അനിയർ ബാവ ചേട്ടൻ ബാവ തുടങ്ങി 120ലേറെ സിനിമകളിലാണ് റിസബാവ അഭിനയിച്ചിട്ടുള്ളത്.

ജന്മനാടായ മട്ടാഞ്ചേരിയിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും താരത്തിന്‍റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ ഇത് ഒഴിവാക്കി. ചൊവ്വാഴ്‌ച രാവിലെ ഏഴര മണിക്ക് കൊച്ചി ചെമ്പിട്ട പള്ളി ശ്‌മാശാനത്തിലാണ് ഖബറടക്കം.

Last Updated : Sep 13, 2021, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.