ഒരു കാലത്ത് യുവത്വത്തിന്‍റെ ഹരമായിരുന്ന നടന്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റഹ്മാനും കുടുംബത്തോടൊപ്പം ചെന്നൈയില്‍ കഴിയുകയാണ്. താരം തന്‍റെ ലോക്‌ഡൗണ്‍ കാലം എങ്ങനെയാണ് ചിലവഴിക്കുന്നതെന്ന് കാണിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാര്യയെ വിട്ടുജോലികളിലടക്കം സഹായിച്ചാണ് താരം ലോക്‌ഡൗണ്‍ ആനന്ദകരമാക്കുന്നത്. ഭാര്യക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്നതിന്‍റെ ചിത്രങ്ങളും റഹ്മാന്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്‍റെ മൂത്തമകളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
- " class="align-text-top noRightClick twitterSection" data="">
'ജോലിക്കാരെ എല്ലാം അവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ട് ജോലികളെല്ലാം സ്വയം ചെയ്യുകയാണ്. സര്‍ക്കാര്‍ പലകുറി ആവര്‍ത്തിച്ചിട്ടും പലരും പുറത്തേക്കിറങ്ങുമ്പോള്‍ ദേഷ്യവും സങ്കടവുമാണ് വരുന്നത്. കൊവിഡിന്‍റെ ഭീകരാവസ്ഥയെ പലരും ഗൗരവമായി എടുക്കുന്നില്ലെന്നാണ് മനസിലാകുന്നത്. ഇതൊരു വൈറസാണ്. മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം ഇതിന് പൂര്‍ണ ചികിത്സയില്ല. അതിനാല്‍ വൈറസിന്‍റെ ചെയിന്‍ മുറിക്കുക മാത്രമാണ് വ്യാപനം തടയാനുള്ള ഏക പോംവഴി. അതിനോട് പൂര്‍ണമായും സഹകരിക്കുക. വീട്ടിലിരിക്കുന്ന ഓരോരുത്തരും ഓരോ ജീവനാണ് രക്ഷിക്കുന്നതെന്ന് ഓര്‍ക്കുക...' റഹ്മാന്‍ പറഞ്ഞു.