ETV Bharat / sitara

അവര്‍ക്കായി യാചിക്കാനും, കടംവാങ്ങാനും തയ്യാര്‍: പ്രകാശ് രാജ്

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു നടന്‍റെ ട്വീറ്റ്

prakash raj  അവര്‍ക്കായി യാചിക്കാനും, കടംവാങ്ങാനും തയാര്‍-പ്രകാശ് രാജ്  പ്രകാശ് രാജ് വാര്‍ത്തകള്‍  പ്രകാശ് രാജ് അതിഥി തൊഴിലാളികള്‍ വാര്‍ത്തകള്‍  അതിഥി തൊഴിലാളികള്‍ വാര്‍ത്തകള്‍  actor prakash raj news  migrant workers  prakash raj tweet migrant workers
അവര്‍ക്കായി യാചിക്കാനും, കടംവാങ്ങാനും തയാര്‍-പ്രകാശ് രാജ്
author img

By

Published : May 17, 2020, 7:51 PM IST

ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്നവരാണ് അതിഥി തൊഴിലാളികള്‍. തിരികെ നാട്ടിലെത്താന്‍ പലരും വലിയ യാതനകളാണ് സഹിക്കുന്നത്. ഇത്തരത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന അതിഥി തൊഴിലാളികളെ സഹായിക്കാനായി യാചിക്കാനും കടംവാങ്ങാനും താന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു നടന്‍റെ ട്വീറ്റ്.

'കടം വാങ്ങാനോ യാചിക്കാനോ ഞാന്‍ തയ്യാറാണ്... മുന്നില്‍ക്കൂടി നടന്നുപോകുന്ന സഹപൗരന്മാരുമായി പങ്കുവെക്കുന്നത് തുടരുക തന്നെ ചെയ്യും. അവരത് മടക്കി നല്‍കില്ലായിരിക്കാം... പക്ഷേ സ്വന്തം വീട്ടില്‍ എത്തിച്ചേരുമ്പോള്‍ അവര്‍ പറയും... ഇവിടേക്ക് എത്തിച്ചേരാനുള്ള പ്രതീക്ഷ നല്‍കിയ ഒരു മനുഷ്യനെ വഴിയില്‍ കണ്ടുമുട്ടിയെന്ന്...' ഇതായിരുന്നു പ്രകാശ് രാജിന്‍റെ പുതിയ ട്വീറ്റ്. ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയവരെ ലോണ്‍ എടുത്തും സഹായിക്കുമെന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു.

  • #MigrantsOnTheRoad I will Beg or Borrow, but will continue to share with my co citizens as they walk past me.. they may not give me back. But When they eventually reach home they will say..We met a man who gave us hope n the strength to inch back home 🙏let’s give back to life pic.twitter.com/SJtztEOrjZ

    — Prakash Raj (@prakashraaj) May 15, 2020 " class="align-text-top noRightClick twitterSection" data=" ">
  • Thank u @KTRTRS @TelanganaDGP for the safe passage ..44 days of sheltering them n sharing my farm ..I’m gonna miss them... learnt a lot from their stories of life n love ..im proud as a fellow citizen that I didn’t let them down .and I instilled hope n celebrated sharing .. bliss pic.twitter.com/GmFF5NdwjI

    — Prakash Raj (@prakashraaj) May 6, 2020 " class="align-text-top noRightClick twitterSection" data=" ">

കൊറോണക്കാലത്ത് തൊഴിലാളികള്‍ക്കൊപ്പം തന്നെയാണ് പ്രകാശ് രാജ് നിലകൊണ്ടത്. ദിവസക്കൂലിയില്‍ ആശ്രയിച്ച്‌ ജീവിക്കുന്നവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളം നല്‍കിയിരുന്നു. 30 ദിവസവേതനക്കാരെ തന്‍റെ ഫാം ഹൗസില്‍ അദ്ദേഹം താമസിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.