ETV Bharat / sitara

നെഗറ്റീവ് റോളില്‍ നാനി - സംവിധായകന്‍ രാജമൗലി

വി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബുദ്ധിശാലിയായ ക്രിമിനലിന്‍റെ വേഷത്തിലാണ് നാനി എത്തുന്നത്. താരത്തിന്‍റെ കരിയറിലെ 25 ആം സിനിമ കൂടിയാണ് വി

നെഗറ്റീവ് റോളില്‍ നാനി  actor nani and sudheer babu's v trailer  sudheer babu's v trailer  v trailer  actor nani s v trailer  സംവിധായകന്‍ രാജമൗലി  നടന്‍ നാനി
കരിയറിലെ 25 ആം സിനിമയില്‍ നെഗറ്റീവ് റോളില്‍ നാനി
author img

By

Published : Aug 26, 2020, 1:52 PM IST

സംവിധായകന്‍ രാജമൗലിയുടെ ഈച്ച എന്ന സിനിമയിലൂടെ മലയാളിക്ക് സുപരിചിതനായ നടന്‍ നാനിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. വി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബുദ്ധിശാലിയായ ക്രിമിനലിന്‍റെ വേഷത്തിലാണ് നാനി എത്തുന്നത്. താരത്തിന്‍റെ കരിയറിലെ 25 ആം സിനിമ കൂടിയാണ് വി. ആക്ഷന്‍ ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം അതിവിദഗ്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെയും അദ്ദേഹം തേടുന്ന സൈക്കോ ക്രിമിനലിന്‍റെയും കഥയാണ് പറയുന്നത്. യുവനടന്‍ സുധീര്‍ ബാബുവാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകള്‍കൊണ്ടും സാഹസിക പ്രകടനങ്ങള്‍ക്കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍.

  • " class="align-text-top noRightClick twitterSection" data="">

മോഹന്‍ കൃഷ്ണ ഇന്ദ്രാഗാന്തിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അതിഥി റാവു ഹൈദരി, നിവേദ തോമസ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദില്‍ രാജുവാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേതിയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജഗപതി ബാബു, നാസര്‍, വെണ്ണല കിഷോര്‍, ശ്രീനിവാസ് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒരേ സമയം 200 രാജ്യങ്ങളിലായി സെപ്റ്റംബര്‍ അഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 25ന് ചിത്രം തിയേറ്റുകളില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.