ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്‌തതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിളിച്ച പരാതിക്കാരന്, എംപിയും നടനുമായ സുരേഷ് ഗോപി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ.... ഞാൻ ചാണകമല്ലേ എന്ന പ്രതികരണമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഇ ബുൾ ജെറ്റെന്ന് പറയുമ്പോൾ എന്താണ് വിഷയമെന്ന് തുടക്കത്തിൽ സുരേഷ് ഗോപിക്ക് മനസ്സിലാവുന്നില്ല. പിന്നീട് പ്രശ്‌നമെന്താണെന്ന് ഇ ബുള്‍ ജെറ്റ് ആരാധകർ വിശദീകരിക്കുമ്പോൾ 'നേരെ മുഖ്യമന്ത്രിയോട് പറയൂ, പ്രശ്‌നം നടക്കുന്നത് കേരളത്തിലല്ലേ,' എന്ന് സുരേഷ് ഗോപി പറയുന്നു.
ഞാന്‍ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ: സുരേഷ് ഗോപി
സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ചോദ്യത്തിന് 'എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേ, ചാണകം എന്ന് കേട്ടാലേ അലര്‍ജി അല്ലേ' എന്നും അദ്ദേഹം പറയുന്നു.
ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പെരുമ്പാവൂരില്‍ നിന്നുള്ള ആരാധകരാണ് വ്ളോഗർമാരുടെ അറസ്റ്റിൽ ഇടപെടണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്. വണ്ടി മോഡിഫൈ ചെയ്‌തതിന് ഇ ബുൾ ജെറ്റ് സഹോദരന്മാരെ മോട്ടോർ വെഹിക്കിൾ വകുപ്പ് അറസ്റ്റ് ചെയ്‌തെന്ന് അവർ എംപിയോട് വിശദീകരിക്കുന്നു.
നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ, കേരളത്തിലല്ലേ സംഭവം. അവിടുത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിൽ വരുന്നതാണെന്നും താരം വിശദീകരിക്കുന്നു.
More Read: ഓരോരോ മാരണങ്ങളേ, ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ : 'ഇ–ബുൾ ജെറ്റി'ല്‍ ട്രോള്‍ പങ്കുവച്ച് മുകേഷ്
അതേസമയം, ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് വലിയ ചര്‍ച്ചയാവുകയാണ്. പൊലീസിന്‍റെ അധികാരദുർവിനിയോഗമാണ് സംഭവത്തിന് പിന്നിലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, നികുതി അടയ്‌ക്കാത്തതിനും വണ്ടി മോഡിഫൈ ചെയ്‌തതിനുമാണ് കേസ് എടുത്തതെന്നും നിയമത്തിന് സാധാരണക്കാരനും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെയാണെന്നും സമൂഹമാധ്യമങ്ങളിലെ സംവാദങ്ങൾ പറയുന്നു.