ETV Bharat / sitara

അടിമുടി ചെയ്ഞ്ചുമായി മമ്മൂക്ക, മനുഷ്യന് ഇങ്ങനെ മാറാന്‍ പറ്റുമോയെന്ന് ആരാധകര്‍ - മമ്മൂട്ടി ചിത്രങ്ങള്‍

വര്‍ക്ക് ഔട്ട് സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് മമ്മൂട്ടി ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

actor mammootty new look viral  അടിമുടി ചെയ്ഞ്ചുമായി മമ്മൂക്ക  മമ്മൂട്ടി ഫോട്ടോകള്‍  മമ്മൂട്ടി ചിത്രങ്ങള്‍  actor mammootty new look
അടിമുടി ചെയ്ഞ്ചുമായി മമ്മൂക്ക, മനുഷ്യന് ഇങ്ങനെ മാറാന്‍ പറ്റുമോയെന്ന് ആരാധകര്‍
author img

By

Published : Aug 16, 2020, 6:55 PM IST

മസില്‍ പെരുപ്പിച്ച് മുടി നീട്ടി വളര്‍ത്തി സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറലാകുന്നു. അടിമുടി ചെയ്ഞ്ചെന്ന് പറഞ്ഞാല്‍ തന്നെ കുറഞ്ഞ് പോകും... അത്തരത്തില്‍ കിടിലന്‍ മേക്കോവറാണ് മമ്മൂക്ക നടത്തിയിരിക്കുന്നത്. വര്‍ക്ക് ഔട്ട് സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ' വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള വര്‍ക്ക് ഔട്ടാണോ എന്നതൊന്നും വ്യക്തമല്ല. ഇനീപ്പോ നമ്മള്‍ നിക്കണോ.. പോണോയെന്നാണ് ആരാധകര്‍ കമന്‍റായി ഇട്ടിരിക്കുന്നത്. കൂടാതെ... 'ഇങ്ങനെ ഒരു മനുഷ്യന് മാറാന്‍ പറ്റുമോ' 'വേറെ ലെവല്‍' എന്നിങ്ങനെയാണ് താരത്തിന്‍റെ ഫോട്ടോക്ക് ആരാധകര്‍ നല്‍കുന്ന കമന്‍റുകള്‍. ദുല്‍ഖര്‍ സല്‍മാന്‍റെ സഹോദരനാണോയെന്നും ചിലര്‍ കമന്‍റിട്ടിട്ടുണ്ട്. വണ്‍ ആണ് ഇനി മമ്മൂട്ടിയുടെതായി റിലീസിനെത്താനുള്ള സിനിമ. ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. കൊവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോവുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.