ഒട്ടേറെ ആരാധകരുള്ള താരമാണ് തമിഴ് നടന്‍ മാധവന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ മാധവന്‍റെ സിനിമകള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. തന്‍റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള താരം തന്‍റെ ചെറുപ്പകാലത്തെ ചിത്രവുമായി എത്തിയിരിക്കുകയാണിപ്പോള്‍. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നമ്പി നാരായണന്‍റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. 'റോക്കറ്റ്‌ട്രി: ദ് നമ്പി ഇഫക്ട്' എന്നാണ് ചിത്രത്തിന്‍റെ പേര്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്‍റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നമ്പി നാരായണന്‍റെ ഗെറ്റപ്പിലുള്ള മാധവന്‍റെ ഫോട്ടോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.