മലയാളത്തിന്‍റെ സ്വന്തം കടുംബനായകന്‍ കുഞ്ചാക്കോ ബോബന് ഇന്ന് നാല്‍പത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകള്‍ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും. 'കൈവീശി പിറന്നാള്‍ ആശംസിക്കാന്‍ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്ന് തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകള്‍' എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ചാക്കോച്ചന് വ്യത്യസ്‌തമായൊരു കഥാപാത്രത്തെ നല്‍കിയ സിനിമയായിരുന്നു അഞ്ചാം പാതിര. സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവലും കുഞ്ചാക്കോ ബോബന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'ഇനിയും നമ്മള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യും. ഇനിയും നമ്മള്‍ ഞാന്‍ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. പുറന്തനാള്‍ ആശംസകള്‍ ചാക്കോ ബോയ്...' എന്നാണ് മിഥുന്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
പൃഥ്വിരാജ്, ജയസൂര്യ, മഞ്ജുവാര്യര്‍, നവ്യാനായര്‍, അനുശ്രീ, അജുവര്‍ഗീസ് തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പിറന്നാള്‍ ദിനത്തില്‍ 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രസവിച്ച അമ്മയുടെ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച മണിമുത്താണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ നടനെന്ന റെക്കോര്‍ഡ് ചാക്കോച്ചന്‍റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്‌തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. നിറം, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ മനം കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചന്‍ മാറുകയായിരുന്നു. ഭാര്യ പ്രിയയ്‌ക്കും മകന്‍ ഇസക്കുമൊപ്പമാണ് ചാക്കോച്ചന്‍റെ ഇത്തവണത്തെ പിറന്നാള്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">