നെറ്റ്ഫ്ലിക്സില്‍ ട്രെന്‍റിങായ സ്പാനിഷ് വെബ് സീരിസ് മണി ഹൈസ്റ്റിലെ പ്രൊഫസര്‍ കഥാപാത്രത്തിന് ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരാണഉള്ളത്. ഇതിനോടകം ഇന്ത്യന്‍ സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ അങ്ങനൊരു കഥാപാത്രം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കേരളത്തിലും മണി ഹൈസ്റ്റിന് നിരവധി ആരാധകരുണ്ട്. പലരും സീസണുകള്‍ എല്ലാം കണ്ണിമചിമ്മാതെ കണ്ടുതീര്‍ത്തവരാണ്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളായ ജയസൂര്യ ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സീരിസിലെ പ്രൊഫസറായി വേഷമണിഞ്ഞ് മുഖംമൂടിയും പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോ കണ്ട ആരാധകര്‍ 'പെര്‍ഫെക്ട്' മാച്ചിങ് എന്നാണ് കമന്‍റ് ചെയ്തത്. നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണെന്നാണ് ചിലര്‍ കുറിച്ചത്. ഫോട്ടോ പങ്കുവെച്ചുകൊണ്ട് സ്വപ്നത്തിന്‍റെ പകുതി സഫലമായി എന്നാണ് ജയസൂര്യ കുറിച്ചത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താമിര്‍ ഒകെയാണ് താരത്തിന് ഈ മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് നല്‍കിയത്.