ETV Bharat / sitara

നൃത്തച്ചുവടുകളുമായി ജയസൂര്യയുടെ 'വെള്ളരിപ്രാവ്' - സൂഫിയും സുജാതയും

'വീട്ടിലെ വെള്ളരിപ്രാവ്' എന്ന തലക്കെട്ടോടെ ജയസൂര്യയാണ് വേദയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇളം വയലറ്റ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് ഗാനത്തിന്‍റെ ഒഴുക്കിന് ചേര്‍ന്ന സ്റ്റെപ്പുകളാണ് വേദ അവതരിപ്പിച്ചത്

actor jayasurya daughter veda dancing video  ജയസൂര്യ  വാതിക്കല് വെള്ളരിപ്രാവ്  സൂഫിയും സുജാതയും  actor jayasurya daughter
നൃത്തച്ചുവടുകളുമായി ജയസൂര്യയുടെ 'വെള്ളരിപ്രാവ്'
author img

By

Published : Aug 16, 2020, 12:51 PM IST

അച്ഛന്‍റെ സിനിമയിലെ ഹിറ്റ് ഗാനത്തിന് മനോഹരമായ ചുവടുകളുമായി മകള്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതിക്കല് വെള്ളരിപ്രാവ്' എന്ന ഗാനത്തിനാണ് ജയസൂര്യയുടെ മകള്‍ വേദ മനോഹരമായി നൃത്തം ചെയ്തിരിക്കുന്നത്. 'വീട്ടിലെ വെള്ളരിപ്രാവ്' എന്ന തലക്കെട്ടോടെ ജയസൂര്യയാണ് വേദയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇളം വയലറ്റ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് ഗാനത്തിന്‍റെ ഒഴുക്കിന് ചേര്‍ന്ന സ്റ്റെപ്പുകളാണ് വേദ അവതരിപ്പിച്ചത്. മുമ്പും നിരവധി ഹിന്ദി ഗാനങ്ങള്‍ക്ക് വേദ നൃത്ത ചെയ്യുന്ന വീഡിയോകള്‍ ജയസൂര്യയും ഭാര്യ സരിതയും സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് വേദക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നിത്യ മാമന്‍, അര്‍ജുന്‍ കൃഷ്ണ, സിയാ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് 'വാതിക്കല് വെള്ളരിപ്രാവ്' ആലപിച്ചത്. ഗാനത്തിന് ഈണം നല്‍കിയത് എം.ജയചന്ദ്രനാണ്. ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ രചിച്ചത്. ഗാനം റിലീസ് ചെയ്തപ്പോള്‍ മുതല്‍ നിരവധിപേര്‍ ഈ ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് കവര്‍വേര്‍ഷനുകള്‍ പുറത്തിറക്കിയിരുന്നു. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് സൂഫിയും സുജാതയും എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.