മലയാളികളുടെ പ്രിയ താരം നടന്‍ ജയസൂര്യയുടെ ഇളയ മകള്‍ വേദയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് കുടുംബം. മകളുടെ ചിത്രത്തോടൊപ്പം ഹൃദ്യമായൊരു കുറിപ്പും ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഉയരത്തിൽ പറക്കൂ... അവളുടെ ജീവിതം.... അവള്‍ ജീവിക്കട്ടെ..... നിങ്ങൾക്ക് വെളിച്ചം കാണിക്കാം..... പക്ഷേ നിങ്ങൾ അവളുടെ ജീവിതം നയിക്കരുത്... അവൾ അവളുടെ ജീവിതം കണ്ടെത്തും. നമുക്ക് അവളുടെ കൈ പിടിക്കാം.... പക്ഷെ അവളുടെ സ്വപ്നങ്ങൾ പിടിച്ച് നിര്‍ത്താന്‍ കഴിയില്ല... നിങ്ങൾ ആ പക്ഷിയെ പിടിച്ച് വെച്ചാല്‍ അവൾക്ക് അവളുടെ ആകാശം കണ്ടെത്താനാകില്ല... അവളുടെ ജീവിതം അവള്‍ നയിക്കട്ടെ....' ഇതായിരുന്നു ജയസൂര്യയുടെ കുറിപ്പ്. പെണ്‍കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെ സമൂഹത്തെയും ആചാരങ്ങളെയും മറ്റും ഭയന്ന് ഇല്ലാതാക്കുന്ന മാതാപിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണമെന്നോണമാണ് ജയസൂര്യ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഇളം നീലയും വെള്ളയും കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ച് മാലാഖ കുഞ്ഞിനെപോലെയാണ് വേദ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി ആളുകളും വേദയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങൾ പകര്‍ത്തിയത്. ജയസൂര്യയുടെ ഭാര്യ സരിതയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വേദയെ കൂടാതെ അദ്വൈത് എന്നൊരു മകന്‍ കൂടി ജയസൂര്യക്കുണ്ട്. ഷോര്‍ട്ട് ഫിലിമുകളുടെ സംവിധാനവും എഡിറ്റിങുമെല്ലാമായി അച്ഛന്‍റെ വഴിയെ തന്നെയാണ് അദ്വൈതും സഞ്ചരിക്കുന്നത്.