ETV Bharat / sitara

നടൻ ഗിന്നസ് പക്രു കൊവിഡ് മുക്തനായി

author img

By

Published : Mar 24, 2021, 3:27 PM IST

ആശുപത്രിയിലെ ചികിത്സക്കും വീട്ടിലെ വിശ്രമത്തിനും ശേഷം കൊവിഡ് ഭേദമായെന്ന് ഗിന്നസ് പക്രു ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൊവിഡ് എന്നെയും കണ്ടു പിടിച്ചു പക്രു വാർത്ത  ഗിന്നസ് പക്രു കൊറോണ വാർത്ത  ഗിന്നസ് പക്രു കൊവിഡ് മുക്തി പുതിയ വാർത്ത  actor guinness pakru news latest  actor guinness pakru recovered corona news  pakru covid recovered news
അസുരനും മരക്കാറുമായി അമുലിന്‍റെ പുതിയ പരസ്യം

മലയാളത്തിന്‍റെ പ്രിയതാരം ഗിന്നസ് പക്രു കൊവിഡ് മുക്തനായി. താൻ കൊവിഡ് ബാധിതനായിരുന്നെന്നും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായെന്നും ഗിന്നസ് പക്രു ഫേസ്ബുക്കിലൂടെ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. "ഒടുവിൽ കൊവിഡ് എന്നെയും കണ്ടു പിടിച്ചു... ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം... രോഗം ഭേദമായി. ഇനി വീണ്ടും കർമരംഗത്തേയ്ക്ക്....എല്ലാവരും പരമാവധി ശ്രദ്ധിക്കുക... നന്ദി അമൃത ഹോസ്പിറ്റൽ. ഡോക്ടേഴ്സ്, നഴ്സസ്. മാസ്ക് മാറ്റല്ലേ?? വാക്സിൻ എടുക്കുക, സേഫ് ആകുക," എന്ന് ഗിന്നസ് പക്രു ഫേസ്ബുക്കിൽ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ് ചികിത്സാ സമയത്ത് ക്വാറന്‍റൈനിൽ കഴിയുന്ന വീഡിയോയും ഡോക്ടർമാരുടെ പരിചരണവുമെല്ലാം താരം പങ്കുവെച്ച വീഡിയോയിൽ കാണാം. നടനും സംവിധായകനും നിർമാതാവുമായ ഗിന്നസ് പക്രുവിന്‍റെ യഥാർഥ പേര് അജയ് കുമാർ എന്നാണ്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ അഭിനേതാവെന്ന പേരിൽ ഗിന്നസ് റെക്കോഡിൽ താരം ഇടം പിടിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.