ചിന്ന കലൈവാനർ വിവേകിന്‍റെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു. ഇപ്പോഴും അവർക്ക് പ്രിയതാരത്തിന്‍റെ മരണം ഉൾക്കൊള്ളാനായിട്ടില്ല. താരത്തിന്‍റെ വേർപാടിൽ അതീവദുഃഖിതരായ ആരാധകരും സഹപ്രവർത്തകരും അദ്ദേഹവുമായുള്ള ഓർമകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചും വിവേകിന്‍റെ ആഗ്രഹം പോലെ മരതൈകൾ നട്ടുപിടിപ്പിച്ചും ആത്മശാന്തി നേരുകയാണ്.
-
அவரை தவிர எனக்கு வெருயாருமில்ல pic.twitter.com/rvnXRLXxsw
— cellmurugan@gmail.co (@cellmurugan) April 18, 2021 " class="align-text-top noRightClick twitterSection" data="
">அவரை தவிர எனக்கு வெருயாருமில்ல pic.twitter.com/rvnXRLXxsw
— cellmurugan@gmail.co (@cellmurugan) April 18, 2021அவரை தவிர எனக்கு வெருயாருமில்ல pic.twitter.com/rvnXRLXxsw
— cellmurugan@gmail.co (@cellmurugan) April 18, 2021
എന്നാൽ, വിവേകിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും മാനേജറും നടനുമായ സെൽ മുരുകൻ എഴുതിയ വരികളാണ് ആരാധകരെ വികാരഭരിതരാക്കുന്നത്. വിവേകിന്‍റെ നഷ്ടത്തിൽ വേദനിക്കുന്ന തനിക്ക് ഇനി ആരുമില്ല എന്ന് മുരുകൻ തന്‍റെ കുറിപ്പിൽ പറയുന്നു. സുഹൃത്തിന്‍റെ വികാരാധീതമായ പോസ്റ്റ് കണ്ട് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നുമുണ്ട്.
"അദ്ദേഹമില്ലാതെ എനിക്ക് വേറാരുമില്ല. ഒരാൾ മരിക്കുമ്പോൾ ചിലർ അയാളുടെ ഫോട്ടോ കവർ ഫോട്ടോയാക്കും, മറ്റു ചിലർ ആദരാഞ്ജലി കുറിക്കും, ഒരു കൂട്ടം പേർ വലിയ ആദരവ് അർപ്പിക്കുകയും അല്ലെങ്കിൽ കണ്ണീരിന്‍റെ ഇമോജി പോസ്റ്റ് ചെയ്തിട്ട് പോവുകയും ചെയ്യും. എന്‍റെ പ്രിയപ്പെട്ട ജ്യേഷ്ഠാ, നിങ്ങൾ നിങ്ങളുടെ ആത്മാവിനെയും സുഹൃത്തിനെയും ഉപേക്ഷിച്ച് ഭഗവാൻ മുരുകനെ കാണാൻ പോയി, ഭഗവാൻ മുരുകൻ എല്ലാവരെയും പരിരക്ഷിക്കുമെന്ന് പറയാറുണ്ട് എന്നാൽ ഇപ്പോൾ നിങ്ങളുടെ മുരുകനെ ആര് സംരക്ഷിക്കും. അങ്ങേയറ്റം വിഷാദത്തിൽ ഞാൻ ചോദിക്കുകയാണ്, എനിക്ക് വേണ്ടി ആരാണിനിയുള്ളത്," സെൽ മുരുകൻ കുറിച്ചു.
Also Read: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൺമറഞ്ഞ യുഗം; ചിന്ന കലൈവാനർ ഇനി ഓർമ
വിവേകാണ് സെൽ മുരുകനെ സിനിമയ്‌ക്ക് പരിചയപ്പെടുത്തുന്നത്. കൂടാതെ, തന്‍റെ യാത്രകളിലും ഷൂട്ടിങ് ലൊക്കേഷനുകളിലുമെല്ലാം സന്തതസഹചാരിയായി മുരുകനെയും താരം കൂടെ കൂട്ടാറുണ്ടായിരുന്നു.