ETV Bharat / sitara

ആരാധകരെ ഞെട്ടിക്കാൻ ദിലീപ്; കേശുവായി ജനപ്രിയനായകൻ - dileep name

നാദിര്‍ഷയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തിനായാണ് ദിലീപ് തല മുണ്ഡനം ചെയ്തത്

Actor Dileep in new look  കേശു ഈ വീടിന്‍റെ നാഥന്‍ ലേറ്റസ്റ്റ് ന്യൂസ്  ദിലീപ് ലേറ്റസ്റ്റ് ന്യൂസ്  ദിലീപ് മൊട്ടയടിച്ചു  കേശു ഈ വീടിന്‍റെ നാഥന്‍ ഫസ്റ്റ്ലുക്ക്  actor dileep news  dileep name  nadirshah new film news
കേശുവിനായി അടിമുടി മാറി ദിലീപ്
author img

By

Published : Jan 3, 2020, 4:43 PM IST

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടിവാങ്ങിയിട്ടുള്ള അഭിനേതാക്കളില്‍ പ്രമുഖനാണ് ജനപ്രിയനായകന്‍ ദിലീപ്. ഇപ്പോള്‍ താരത്തിന്‍റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരം മൊട്ടയടിച്ചുള്ള ചിത്രങ്ങള്‍ സുഹൃത്ത് നാദിര്‍ഷയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാവ്യാ മാധവനൊപ്പം എത്തിയതായിരുന്നു ദിലീപ്. ഫോട്ടോയില്‍ നാദിര്‍ഷയെയും കാണാം. നാദിര്‍ഷയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തിനായാണ് ദിലീപ് തല മുണ്ഡനം ചെയ്തത്.

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കഷണ്ടി കയറിയ മധ്യവയസ്കനായ കേശു എന്ന കഥാപാത്രമായി ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്ന ദിലീപിന് ആശംസകളുമായി നിരവധി ആരാധകരും എത്തിയിരുന്നു. കൂടാതെ തന്‍റെ പേരിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ദിലീപ്. കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കിലാണ് താരം പേരിന്‍റെ സ്പെല്ലിങ്ങില്‍ മാറ്റംവരുത്തിയിരിക്കുന്നത്. 'Dileep' എന്നതിന് പകരം 'Dilieep' എന്നാണ് എഴുതിചേര്‍ത്തിരിക്കുന്നത്.

സിനിമക്കുവേണ്ടി മാത്രമുള്ള മാറ്റമാണോ അതോ ഔദ്യോഗികമായി മാറ്റിയതാണോ എന്നത് വ്യക്തമല്ല. എന്നാല്‍ ദിലീപിന്‍റെതായി ക്രിസ്മസിന് തീയേറ്ററുകളിലെത്തിയ മൈ സാന്‍റായില്‍ 'Dileep' എന്ന് തന്നെയാണ് എഴുതിയിരുന്നത്. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തില്‍ ഉര്‍വ്വശിയാണ് നായിക. കോമഡി-ഫാമിലി എന്‍റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Intro:Body:

DILEEP 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.