പതിനാറുകാരനായും അറുപതുകാരനായും വിസ്മയിപ്പിക്കുന്ന, പരീക്ഷണങ്ങളെ ആവേശപൂര്‍വം സ്വീകരിച്ച് വിജയിപ്പിക്കുന്ന ധനുഷിന് ഇന്ത്യയില്‍ വലിയൊരു ആരാധകവൃന്ദമുണ്ട്. തൊട്ടതെല്ലാം പൊന്ന് എന്ന പഴഞ്ചൊല്ല് ഏറ്റവും യോജിക്കുന്ന തമിഴ്നടന്‍... അതാണ് ധനുഷ്. ബോളിവുഡിലും അരങ്ങേറ്റം നടത്തിയ ധനുഷ് പക്ഷെ സോഷ്യല്‍മീഡിയകളില്‍ സജീവമല്ല. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായും മറ്റുമാണ് താരം സോഷ്യല്‍മീഡികളില്‍ എത്താറ്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്. മക്കളോടൊപ്പം ടെറസില്‍ സമയം ചിലവഴിക്കുന്ന ധനുഷാണ് ചിത്രത്തിലുള്ളത്. താരം ഈ ഫോട്ടോക്ക് നല്‍കിയ തലക്കെട്ടാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 'തന്‍റെ ടീഷര്‍ട്ട് ധരിച്ചിട്ട് അത് അവന്‍റെതാണ് എന്ന് വാദിക്കുന്നു' എന്നാണ് ധനുഷ് കുറിച്ചത്. ഇളയ മകനെ മുതുകിലേറ്റി മൂത്തമകനോട് ധനുഷ് ഗൗരവമായി സംസാരിക്കുന്നതായി ഫോട്ടോയിലൂടെ മനസിലാക്കാം. താരത്തിന്‍റെ ക്യാപ്ഷനും ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു. ടൊവിനോ, അതിഥി റാവു അടക്കമുള്ള താരങ്ങളും രസകരമായ കമന്‍റുകള്‍ ഫോട്ടോക്ക് നല്‍കിയിട്ടുണ്ട്. അച്ഛനോളം വളര്‍ന്ന മകനെന്നാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. യാത്ര, ലിംങ്ക എന്നിങ്ങനെയാണ് ധനുഷിന്‍റെ മക്കളുടെ പേര്. രജനീകാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്താണ് ധനുഷിന്‍റെ ഭാര്യ.
- View this post on Instagram
When your first born wears your tshirt and argues it’s his ❤ #Yathra #Linga
">