അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന് സുപരിചിതനായ നടനാണ് ആന്‍റണി വർഗീസ്. ആരാധകർ ആന്‍റണി പേപ്പെ എന്ന് സ്‌നേഹപൂർവം വിളിക്കുന്ന താരം വിവാഹിതനാവുകയാണ്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം ക്രിസ്‌ത്യൻ വിശ്വാസപ്രകാരം അങ്കമാലിയിൽ വച്ച് നടന്നു. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇവർ. നഴ്‌സായ അനീഷ പൗലോസും ആന്‍റണിയും തമ്മിൽ ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്. ഓഗസ്റ്റ് എട്ടിനാണ് വിവാഹം.
വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്ററിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കവേ താരത്തിന്‍റെ തിരക്കുകൾ കാരണം സിനിമയുടെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ശേഷം ആന്‍റണിയുടെ കഥാപാത്രം അർജുൻ ദാസിലേക്ക് എത്തുകയായിരുന്നു.
Also Read: 'രാജൂന്‍റെ തോളും ചരിഞ്ഞു'; ബ്രോ ഡാഡി ലൊക്കേഷൻ ചിത്രത്തിന് പൃഥ്വിക്ക് കമന്‍റുമായി മിഥുൻ തോമസ്
അതേ സമയം, ആന്‍റണി വർഗീസിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ മലയാളചിത്രങ്ങൾ അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം എന്നിവയാണ്.