കൊവിഡ് കാലത്ത് സിനിമാ മേഖലയിലെ ദിവസക്കൂലിക്കാര്‍ പട്ടിണിയിലാണ്. ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്‌കയുടെ നേതൃത്വത്തില്‍ ഇവരുടെ നിത്യചെലവിനുള്ള ചെറിയ സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫെഫ്‌കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ പൃഥ്വിരാജ് സംഭാവന നൽകിയിരുന്നു. ഇപ്പോള്‍ നടനും സംവിധായകനുമായ അനൂപ് മേനോനും സാന്ത്വന പദ്ധിതിയുടെ ഭാഗമായിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ഒരു ലക്ഷം രൂപയാണ് അനൂപ് മേനോന്‍ സംഭാവനയായി നല്‍കിയത്. ഫെഫ്‌ക ഭാരവാഹികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഫെഫ്‌കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികളാണ് ഫെഫ്‌ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഫെഫ്‌കയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതർക്ക് ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. പൃഥ്വിരാജിന് പുറമെ നിര്‍മാതാവ് ഫിലിപ്പോസ്.കെ.ജോസഫും ധനസഹായം നല്‍കിയിരുന്നു.
Also read: ഫെഫ്‌ക വഴി സഹപ്രവര്‍ത്തകര്‍ക്ക് പൃഥ്വിരാജിന്‍റെ കൈത്താങ്ങ്