ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ലാലേട്ടന്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയാല്ലേ എന്ന് ആരും ഒന്ന് സംശയിച്ച് പോകും.... കാരണം അത്ര സാമ്യമുണ്ട് നടന്‍ അജു വര്‍ഗീസിന്‍റെ പുതിയ ലുക്കിന്. അജു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ കണ്ട് ലാലേട്ടന്‍റെ ലൂസിഫറിലെ സ്റ്റില്ലാണെന്ന് തെറ്റിധരിച്ചവര്‍ നിരവധിയാണ്. കട്ട താടിയും കൂളിങ് ഗ്ലാസുമായി ഖതര്‍ ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്ന ഫോട്ടോയാണ് അജു വര്‍ഗീസ് പോസ്റ്റ് ചെയ്‌തത്. കണ്ടവരെല്ലാം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്കുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ താരത്തിന്‍റെ പുതിയ ലുക്ക് ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനില്‍ അജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞദിവസമാണ് മേപ്പടിയാന്‍ ലൊക്കേഷനില്‍ നടന്‍ എത്തിയത്. തടത്തില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്തെ ഷൂട്ടിങ് തനിക്ക് പുതിയൊരു അനുഭവമാണെന്നും രസകരമായ കഥയാണ് മേപ്പടിയാന്‍ പറയുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞിരുന്നു.
-
THADATHIL XAVIER #meppadiyan Clicked by Muhammed Sha
Posted by Aju Varghese on Tuesday, 17 November 2020