തിരുവനന്തപുരം: സിനിമാ താരങ്ങൾ പ്രതിഫലം കുറക്കാതെ മലയാള സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.സുരേഷ് കുമാർ. വട്ടിപ്പലിശക്ക് പണമെടുത്ത് സിനിമാ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും 600 കോടി രൂപയുടെ നഷ്ടമാണ് കൊവിഡ് മലയാള സിനിമക്ക് വരുത്തിവെച്ചിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
നിർമാതാക്കളും താരങ്ങളും കൂട്ടായി ശ്രമിച്ചാൽ മാത്രമേ പ്രതിസന്ധി മറികടക്കാൻ കഴിയൂവെന്നും റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കൊവിഡ് ഭീതിയിൽ പ്രദർശനം അവസാനിപ്പിക്കേണ്ടിവന്ന സിനിമകളുടെ നഷ്ടം നികത്താനുള്ള വഴികൾ ആലോചിക്കുകയാണെന്നും ജി.സുരേഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.