ETV Bharat / sitara

വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകളുമായി സലീംകുമാര്‍

സലീംകുമാറിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കലാഭവന്‍ മണി അന്ന് ചടങ്ങില്‍ പങ്കെടുത്തവരോട് വേദിയില്‍ വച്ച് പറഞ്ഞ വാചകങ്ങളാണ് വാര്‍ഷികത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ സലീംകുമാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകളുമായി സലീംകുമാര്‍
author img

By

Published : Sep 14, 2019, 8:45 PM IST

നടൻ സലീംകുമാറിന്‍റെയും ഭാര്യ സുനിതയുടെയും 23-ാം വിവാഹവാര്‍ഷിക ദിനത്തില്‍ അദ്ദേഹം തന്‍റെ വിവാഹ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 22 വർഷം മുമ്പ് സെപ്റ്റംബർ 14ന് നടന്ന വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓർത്തെടുക്കുകയാണ് കുറിപ്പിലൂടെ സലീംകുമാർ. വിവാഹവാർഷിക ദിനത്തിൽ ഭാര്യയോട് നന്ദി പറയുന്നതിനൊപ്പം നടന്‍ കലാഭവൻ മണി വിവാഹത്തില്‍ പങ്കെടുത്തത്തിന്‍റെ ഓര്‍മ്മകളും പങ്കുവെയ്ക്കുകയാണ് മലയാളത്തിന്‍റെ പ്രിയ ഹാസ്യനടന്‍.

  • " class="align-text-top noRightClick twitterSection" data="">

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുമ്പ് ഒരു സെപ്റ്റംബർ 14 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്‍റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസമാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്‍റെ കല്യാണത്തിന് വന്ന് സ്റ്റേജിൽ വച്ച് നാട്ടുകാരോട് പറഞ്ഞു 'ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന്; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അത് നടക്കും' അവന്‍റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍.

ഈ ഇരുപത്തിമൂന്ന് വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്ത് മിനിറ്റിന്‍റെ ആയുസ്സുപോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്‍റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്‍റെ അമ്മ കൗസല്ല്യ, പിന്നെ എന്‍റെ ഭാര്യ സുനിത. മൂന്ന്, നാല് വർഷങ്ങൾക്ക് മുമ്പ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു 'ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു, ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷേ അവർ നിങ്ങളെ റൂമിലേക്ക് മാറ്റുന്നത് വരെ ഐ സി യുവിന്‍റെ വാതിക്കൽ നിന്നും മാറിയിട്ടില്ല'. എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു ഐ സി യുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.... നന്ദി.... സുനു. ഇങ്ങനെയാണ് സലീംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കലാഭവന്‍ മണിയേ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി കലര്‍ത്തിയ പോസ്റ്റ് ഇതിനോടകം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Intro:Body:

entertainment

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.