വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്ന നടിമാർ മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചയല്ല. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിവാഹശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ശ്രദ്ധിക്കപ്പെടുന്ന നായികാ നടിയായി മാറുകയും ചെയ്ത അഭിനേത്രിയാണ് അനു സിതാര. അനു സിതാരയുടെയും ഭർത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുവിന്‍റെയും നാലാം വിവാഹ വാർഷികമാണ് ഇന്ന്. അനു സിതാര തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹ വാർഷിക സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായി നടന്ന വിവാഹത്തിന്‍റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
പ്ലസ്‌ടു കാലത്ത് തുടങ്ങിയ പ്രണയമാണ് അനു സിതാരയും വിഷ്ണുവും തമ്മിൽ. 20-ാം വയസ്സിലാണ് ഇരുവരും വിവാഹിതരായത്. ഫോട്ടോഗ്രാഫറായ വിഷ്ണു അനു സിതാരയുടെ സിനിമാജീവിതത്തിന് പൂർണ്ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്.