ETV Bharat / sitara

ആശ്രമത്തിൽ കുട്ടികള്‍ക്ക് പീഡനം; രഞ്ജിതയ്ക്കും നിത്യാനന്ദയ്ക്കുമെതിരേ മുന്‍ ശിഷ്യ - നിത്യാനന്ദ

ഏഴ് വര്‍ഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്.

നിത്യാനന്ദ
author img

By

Published : Sep 25, 2019, 8:00 AM IST

ബെംഗളൂരു: മുൻനടി രഞ്ജിതയ്ക്കും ആള്‍ദൈവം നിത്യനന്ദയ്ക്കുമെതിരേ ഗുരുതരമായ ആരോപണവുമായി നിത്യാനന്ദയുടെ മുന്‍ ശിഷ്യ രംഗത്ത്. കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സാറയുടെ ആരോപണം.

ആശ്രമത്തില്‍ കൊച്ച് കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും നിത്യാനന്ദയുടെ സഹായിയായ രഞ്ജിതയാണ് അതിന് മുന്‍കൈയെടുക്കുന്നതെന്നും സാറാ സ്റ്റെഫാനി ആരോപിച്ചു. ഏഴ് വര്‍ഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. പതിമൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് സ്റ്റെഫാനി പറയുന്നു. കുട്ടികളെ പൂട്ടിയിട്ട് അടിമകളാക്കി അനുസരിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇതിന് രഞ്ജിതയാണ് നിത്യാനന്ദയ്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കുന്നത്. എല്ലാം തിരിച്ചറിഞ്ഞതിനുശേഷം ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു- സാറാ സ്‌റ്റെഫാനി ആരോപിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.