ETV Bharat / sitara

കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബു ചിത്രം 'വൈറസി'ന് സ്റ്റേ - വൈറസ്

സംവിധായകൻ ഉദയ് ആനന്ദ് നല്‍കിയ കേസിലാണ് സ്റ്റേ. പകർപ്പാവകാശ ലംഘനം നടത്തിയെന്നാണ് ആരോപണം.

വൈറസ്
author img

By

Published : Feb 7, 2019, 11:39 PM IST

കേരളത്തില്‍ ഭീതി പരത്തിയ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കി സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രം വൈറസിന് സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് സ്‌റ്റേ. കേസ് 16ന് വീണ്ടും പരിഗണിക്കും.

കഥ മോഷ്ടിച്ചു എന്നാരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ കേസിലാണ് സ്റ്റേ. പകര്‍പ്പവകാശ ലംഘനം നടത്തി എന്നാണ് ആരോപണം. ചിത്രത്തിന്‍റെ കഥയും ‘വൈറസ്’ എന്ന പേരും തന്‍റേതാണെന്ന് ഉദയ് ആനന്ദന്‍ ആരോപിക്കുന്നു. 2018ല്‍ ഇതേ പേരില്‍ താന്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ഇതേ സംബന്ധിച്ച് ആഷിഖ് അബുവിന്‍റെ വിശദീകരണം ഇതുവരെ വന്നിട്ടില്ല.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. വന്‍താര നിരയാണ് ചിത്രത്തിനായി അണി നിരക്കുന്നത്. ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്‍റെ രചന. സംഗീതം സുശിന്‍ ശ്യാം നിര്‍വഹിക്കും.

Intro:Body:

കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബു ചിത്രം 'വൈറസി'ന് സ്റ്റേ

കേരളത്തില്‍ ഭീതി പരത്തിയ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കി സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രം വൈറസിന് സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് സ്‌റ്റേ. കേസ് 16ന് വീണ്ടും പരിഗണിക്കും.

കഥ മോഷ്ടിച്ചു എന്നാരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ കേസിലാണ് സ്റ്റേ. പകര്‍പ്പവകാശ ലംഘനം നടത്തി എന്നാണ് ആരോപണം. ചിത്രത്തിന്റെ കഥയും ‘വൈറസ്’ എന്ന പേരും തന്റേതാണെന്ന് ഉദയ് ആനന്ദന്‍ ആരോപിക്കുന്നു. 2018ല്‍ ഇതേ പേരില്‍ താന്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ഇതേ സംബന്ധിച്ച് ആഷിഖ് അബുവിന്റെ വിശദീകരണം ഇതുവരെ വന്നിട്ടില്ല.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. വന്‍താര നിരയാണ് ചിത്രത്തിനായി അണി നിരക്കുന്നത്. ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന. സംഗീതം സുശിന്‍ ശ്യാം നിര്‍വഹിക്കും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.