ചിയാൻ വിക്രം നായക വേഷത്തിലെത്തുന്ന കദരം കൊണ്ടന്‍റെ ട്രെയിലർ പുറത്തിറങ്ങി. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസൻ നിർമ്മിക്കുന്ന ചിത്രത്തില്‍ അക്ഷര ഹാസനാണ് നായിക.
- " class="align-text-top noRightClick twitterSection" data="">
രാജ് കമല്‍ ഫിലിംസിന്‍റെ 45ാം ചിത്രമാണ് 'കദരം കൊണ്ടൻ'. കമല്‍ഹാസൻ ചിത്രം 'തൂങ്കാവനം' ഒരുക്കിയ രാജേഷ് എം സില്‍വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്‍റർപോൾ ഏജന്‍റായിട്ടാണ് വിക്രം എത്തുന്നത്. ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ വിക്രമിന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. നടി ലെനയും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ജൂലായ 19ന് കദരം കൊണ്ടൻ തിയേറ്ററുകളിലെത്തും. നേരത്തെ തന്നെ ഷൂട്ടിങ് പൂർത്തിയായിരുന്നെങ്കിലും ചിത്രത്തിന്‍റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ട് പോവുകയായിരുന്നു. കദരം കൊണ്ടന് പുറമെ 'ധ്രുവനച്ചത്തിരം', ആർ എസ് വിമല്‍ ഒരുക്കുന്ന 'മഹാവീർ കർണ' തുടങ്ങിയ സിനിമകളും വിക്രമിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.