പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. ചിത്രത്തിന്‍റെ ലൊക്കേഷൻ സ്റ്റില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്റ്റിലില്‍ പൃഥ്വിക്കും ധർമജനുമൊപ്പം സ്റ്റൈലൻ ലുക്കില്‍ നില്‍ക്കുകയാണ് ഒരു യുവതാരം. പക്ഷെ സൂക്ഷിച്ച് നോക്കിയപ്പോഴല്ലെ ആളെ മനസിലായത്. നടൻ വിജയരാഘവനാണ് കക്ഷി.
‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ട് നില്‍ക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ!!’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വിജരാഘവന്‍ ചേട്ടന്‍ എന്നറിയപ്പെടുന്ന കുട്ടേട്ടനാണത്' എന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പൃഥ്വിക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിങ്ഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ ബാംഗ്ലൂർ ഡേയ്സിലെ കുട്ടന്‍റെ അച്ഛനല്ല, കുട്ടനാണെന്നേ പറയൂ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. വിജയരാഘവന് ഏറെ കയ്യടി നേടി കൊടുത്ത കഥാപാത്രമായിരുന്നു ബാഗ്ലൂർ ഡേയ്സില്‍ നിവിന്‍ പോളി അവതരിപ്പിച്ച 'കുട്ടന്‍' എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍റെ റോള്‍.
- " class="align-text-top noRightClick twitterSection" data="">
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.