നടന്‍ വിജയ് സേതുപതിക്കെതിരെ (Vijay Sethupathi) വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ (Hindu Makkal Katchi leader Arjun Sambath) കേസെടുത്ത് കോയമ്പത്തൂര്‍ പൊലീസ് (Coimbatore Police).
ഐപിസി സെക്ഷന്‍ 504, 501(1) (IPC Section 504, 501(1)) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ സമ്പത്തിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച്ച വിജയ് സേതുപതിയെയും സംഘത്തെയും ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വിദ്വേഷ ട്വീറ്റുമായി അര്‍ജുന്‍ സമ്പത്തും രംഗത്തെത്തിയിരുന്നു.
Also Read: Marakkar | Vijay Sethupathi |'തല'ക്ക് ശേഷം 'മരക്കാര്‍' സെറ്റില്‍ മറ്റൊരു അതിഥി കൂടി,വീഡിയോ
'വിജയ് സേതുപതി മാപ്പ് പറയുന്നത് വരെ, അദ്ദേഹത്തിന് നേരെയുള്ള ഒരോ ചവിട്ടിനും 1001 രൂപ നല്‍കും.' -ഇങ്ങനെയായിരുന്നു ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്‍റെ ട്വീറ്റ്. വിജയ് സേതുപതി തേവര്‍ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും (Deivathiru Pasumpon Muthuramalinga Thevar Ayya) അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്തിന്‍റെ ആരോപണം.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്‌മരണ ചടങ്ങിലേക്ക് നടനെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ വിജയ് സേതുപതി പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞെന്നുമാണ് താരത്തിനെതിരെയുള്ള ആരോപണം. തേവര്‍ അയ്യ, കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നും വിജയ് സേതുപതി പ്രതികരിച്ചെന്ന് പാര്‍ട്ടി ആരോപിച്ചു.
വിജയ് സേതുപതിയെ എയര്‍പോര്‍ട്ടില്‍ വെച്ച് ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി താരം സംസാരിച്ചെന്നും ഇയാളോട് പരിഹാസരൂപേണയാണ് നടന്‍ സംസാരിച്ചതെന്നും അതേ തുടര്‍ന്നാണ് താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമാണ് അര്‍ജുന്‍ സമ്പത്ത് പ്രതികരിച്ചത്.
ദേശീയ അവാര്‍ഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാല്‍ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. തെക്കന്‍ ജില്ലകളില്‍ നിന്നാണല്ലോ താങ്കള്‍ എന്ന് പറഞ്ഞ്, മഹാഗാന്ധി വിജയ് സേതുപതിയെ പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്‍റെ ദേവന്‍ (തേവര്‍) ജീസസ് മാത്രമാണെന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം.