ETV Bharat / sitara

ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തള ദേവിയാകാൻ ഒരുങ്ങി വിദ്യാ ബാലൻ

ശകുന്തള ദേവിയുടെ 20 വയസ് മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുന്നു

വിദ്യാ ബാലൻ
author img

By

Published : Aug 24, 2019, 4:05 PM IST

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ 'മിഷൻ മംഗളി'ന്‍റെ വിജയത്തിന് ശേഷം പുതിയ സിനിമയുടെ തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നടി വിദ്യാ ബാലൻ. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായിട്ടാണ് വിദ്യാ ബാലൻ അടുത്തതായി അഭിനയിക്കുന്നത്.

ശകുന്തള ദേവിയുടെ ലുക്കിലേക്ക് മാറാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ താരം. ശകുന്തള ദേവിയുടെ 20 വയസ് മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ താരം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ശകുന്തള ദേവിയായിട്ടുള്ള കഥാപാത്രം രസകരമായ ഒന്നാണ്. ഞാൻ ഇഷ്‍ടപ്പെടുന്ന സ്‍ത്രീകളെപ്പോലെയാണ് അവര്‍. ശാസ്‍ത്രജ്ഞരോ ഗണിതശാസ്ത്രജ്ഞരോ ആയി അഭിനയിക്കുന്നതിന് തയ്യാറെടുപ്പുകള്‍ വേണം. പക്ഷേ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് രസകരമാണ്. പ്രാഥമിക ഘട്ടമായതിനാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ പറയാനാകില്ല', വിദ്യാ ബാലൻ പറഞ്ഞു.

അനു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനു മേനോനും നയനികയും ഇഷിതയും ചേർന്നാണ്. വിദ്യാ ബാലൻ തന്നെയാണ് ശകുന്തള ദേവിയായി അഭിനയിക്കാൻ ഏറ്റവും അനുയോജ്യയെന്നും കുറച്ചുകാലമായി ചിത്രത്തിന്‍റെ തിരക്കഥ ജോലിയിലായിരുന്നു താൻ എന്നും അനു മേനോൻ പറയുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.